ന്യൂഡൽഹി: ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലെ പണം സുരക്ഷിതമാണെന്ന് ഉറപ്പ് നൽകുന്നു. ബാങ്ക് നിക്ഷേപങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. വ്യാപാര സംഘടനയായ ഫിക്കിയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബാങ്കിങ് സമ്പ്രദായത്തെ തകർക്കുകയാണ് യു.പി.എ ചെയ്തത്. വൻകിട വ്യാപാരികൾക്ക് വൻതോതിൽ വായ്പ നൽകുന്നതായിരുന്നു അവരുടെ നയം. കൽക്കരി, 2ജി ഇടപാടിനെക്കാളും വലിയ അഴിമതിയാണ് ഇതെന്നും മോദി പറഞ്ഞു.
വ്യാപാരികൾക്ക് വേണ്ടിയാണ് ജി.എസ്.ടി നടപ്പിലാക്കിയത്. വൻകിട ചെറുകിട വ്യത്യാസമില്ലാതെ മുഴുവൻ വ്യാപാരികളെയും ജി.എസ്.ടിയുമായി ബന്ധിപ്പിക്കുക എന്നതാണ് സർക്കാറിെൻറ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.