ന്യൂഡൽഹി: ജി.എസ്.ടിയും നോട്ട് നിരോധനവും മാത്രം മുൻനിർത്തി തന്നെ വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാദമായ സാമ്പത്തിക പരിഷ്കാരങ്ങളെ കുറിച്ച് മോദി മനസ്സ് തുറന്നത്. ജി.എസ്.ടിയുടെ വിജയം ഫെഡറൽ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ നികുതി ഘടനയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കുമെന്നും മോദി വ്യക്തമാക്കി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചും മോദി അഭിപ്രായപ്രകടനം നടത്തി. തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ വേണ്ടി മാത്രമാണ് ഇന്ത്യയിലെ സർക്കാറുകൾ പ്രവർത്തിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്നും മോദി പറഞ്ഞു.
നേരിട്ടുള്ള വിദേശ നിക്ഷേപം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉദാരസമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക. ലോക സാമ്പത്തിക ഫോറത്തിെൻറ സമ്മേളനം ഇന്ത്യക്ക് ഗുണകരമാവും. വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചതും മോദി അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.