ന്യൂഡൽഹി: ഇസ്രായേലുമായുള്ള ചങ്ങാത്തം വിപുലപ്പെടുത്തിയതിനു പിന്നാലെ സന്തുലന പ്രതീതി സൃഷ്ടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലേക്ക്. ഫെബ്രുവരി 10ന് അദ്ദേഹം ഫലസ്തീൻ സന്ദർശിക്കും. ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കൊപ്പമാണ് ഫലസ്തീൻ സന്ദർശനം.
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആറു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽനിന്നു മടങ്ങിയത്. ഫെബ്രുവരി 10ന് ഫലസ്തീൻ തലസ്ഥാനമായ റാമല്ലയിൽ എത്തുന്ന നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തും.
അഞ്ചു പതിറ്റാണ്ടിലേറെയായി ഫലസ്തീന് െഎക്യദാർഢ്യം പ്രഖ്യാപിച്ചു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ഫലസ്തീനുമായി ചോരക്കളി നടത്തുന്ന ഇസ്രായേലുമായുള്ള ചങ്ങാത്തം മോദിസർക്കാർ അധികാരത്തിൽ വന്നശേഷം ഏറെ വിപുലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം പ്രഥമ ഇസ്രായേൽ യാത്ര നടത്തിയിരുന്നു.
ഫലസ്തീൻ ഒഴിവാക്കിയത് വിവാദമുയർത്തിയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദർശിച്ചുവെന്നിരിക്കേ തന്നെയായിരുന്നു ഒഴിവാക്കൽ. ഇന്ത്യൻ ഭരണാധികാരികൾ ഇസ്രായേലിൽ പോകുന്നതിനൊപ്പം ഫലസ്തീനിലും പോവുന്ന പതിവും ആ യാത്രയിൽ മാറ്റിമറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.