ഡൽഹി: നർഗീസ് നസ്റീനിെൻറ വിജയത്തിന് പോരാട്ടത്തിെൻറ തിളക്കമുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിനിടെ സംഘ്പരിവാർ അനുകൂലികൾ നർഗീസിെൻറ വീടും പുസ്തകങ്ങളും അഗ്നിക്കിരയാക്കിരിരുന്നു.
സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 62 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസ് നേടിയാണ് നർഗീസ് വിജയിച്ചത്. ഫെബ്രുവരി 24ന് ഫിസിക്കൽ എഡ്യുേക്കഷൻ പരീക്ഷക്കായി നർഗീസ് സ്കൂളിലേക്ക് പോകുംവഴിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിനിടയിൽ നിന്നും നർഗീസ് സുരക്ഷിതമായി വീട്ടിലെത്തിയെങ്കിലും സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തന്നെ വീടും പുസ്തകങ്ങളുമെല്ലാം കലാപകാരികൾ ചുെട്ടരിച്ചു.
തുടർന്ന് വാടകവീട്ടിലായിരുന്നു നർഗീസിെൻറ താമസം. ഒരു സന്നദ്ധ സംഘടനവഴി മാതാപിതാക്കൾ പുതിയ പുസ്തകങ്ങൾ വാങ്ങിച്ചുകൊടുത്തിരുന്നു.
ഇത്തരം സാഹചര്യത്തിൽ പരീക്ഷക്കായി ഒരുങ്ങുകയെന്നത് അതികഠിനമായിരുന്നു. 60ശതമാനത്തിലധികം മാർക്ക്നേടിയതിൽ വളരെ സന്തോഷവതിയാണെന്ന് നർഗീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.