ബീജാപൂർ: ചത്തീസ്ഗഡിലെ ബീജാപൂരിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ നക്സലിനെ വധിച്ചു. ബീജാപൂർ ജില്ലയിലെ പെഡാപാൽ-പീഡിയ വന മേഖലയിലാണ് ഡിസ്ട്രിക് റിസർവ് ഗാർഡും നക്സലുകളും തമ്മിൽ ഏറ്റമുട്ടലുണ്ടായത്.
നക്സലിന്‍റെ മൃതദേഹം കണ്ടെടുത്തെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് നിന്ന് ആയുധങ്ങളും മറ്റ് സാമഗ്രികളും കണ്ടെടുത്തതായി ബസ്തർ ഐ.ജി പി. സുന്ദർ രാജ് അറിയിച്ചു.
ഡിസ്ട്രിക് റിസർവ് ഗാർഡ് (ഡി.ആർ.ജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്), കമാൻഡോ ബറ്റാലിയൻ ഒാഫ് റിസൊലൂട്ട് ആക്ഷൻ (കോബ്ര), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
രണ്ടു ദിവസം മുമ്പ് പീഡിയ, തുംനാർ, പെഡപാൽ, ഇറാനർ എന്നിവിടങ്ങളിൽ സേനയും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.