മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരായ ശിവസേന എം.എൽ.എ പ്രതാപ് സാർനായികിെൻറ പരാമർശത്തിൽ സ്വമേധയ കേസെടുത്ത് ദേശീയ വനിത കമീഷൻ. വിഷയം ഗൗരവകരമായാണ് കാണുന്നതെന്നും ഒരു സ്ത്രീക്കെതിരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ നടത്തിയ വിധ്വേഷ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും വനിത കമീഷൻ മഹാരാഷ്ട്ര ഡി.ജി.പി എസ്.കെ ജെയ്സ്വാളിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ സുരക്ഷയിൽ വനിത കമീഷന് ആശങ്കയുണ്ട്. സംഭവത്തിൽ കർശന നടപടിയുണ്ടാകണം. പ്രതാപ് സർനായികിനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് ഉടൻ അറിയിക്കണമെന്നും വനിത കമീഷൻ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. മുംബൈ പാക് അധീന കശ്മീർ ആണെന്നായിരുന്നു കങ്കണ റണാവത്തിെൻറ പ്രസ്താവന.
ഇതിനെതിരെ മറാത്തിയിലായിരുന്നു പ്രതാപ് സർനായികിെൻറ ട്വീറ്റ്. കങ്കണ മുംബൈയിലേക്ക് തിരിച്ചുവന്നാൽ ധീരരായ ഇവിടത്തെ സ്ത്രീകൾ അവരുടെ മുഖത്തടിക്കാതെ കടന്നുപോകാൻ അനുവദിക്കില്ലെന്നായിരുന്നു സർനായിക് പറഞ്ഞത്. കങ്കണക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലാണ് കമീഷൻ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.