ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൻ.ഡി.എ. ബി.ജെ.പി ആറ് ലോക്‌സഭ സീറ്റുകളിലും 10 നിയമസഭാ സീറ്റുകളിൽ മത്സരിക്കും. തെലുഗു ദേശം പാർട്ടി (ടി.ഡി.പി) 17 ലോക്സഭ സീറ്റുകളിലും 144 നിയമസഭ സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
പവൻ കല്യാണിന്‍റെ ജനസേന രണ്ട് ലോക്‌സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്ന് ടി.ഡി.പി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. ജനസേന 24 നിയമസഭാ സീറ്റുകളിലും മൂന്ന് ലോക്‌സഭാ സീറ്റുകളിലും മത്സരിക്കുമെന്നായിരുന്നു ആദ്യവിവരങ്ങൾ.
ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും അമിത് ഷായും തമ്മിൽ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചക്ക് ശേഷമാണ് ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എക്കൊപ്പം മത്സരിക്കുമെന്ന ടി.ഡി.പി തീരുമാനം ഉണ്ടായത്.
ആന്ധ്രാപ്രദേശിന് 25 ലോക്‌സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളുമാണ് ഉള്ളത്. ടി.ഡി.പിയും ജനസേനയും ഇതിനകം 100 സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. അതത് പാർട്ടികൾ മറ്റ് സ്ഥാനാർഥികളുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് നായിഡു പറഞ്ഞു. മാർച്ച് 17 നും 20 നും ഇടയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടി.ഡി.പി ക്ഷണിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.