ബിഹാറിൽ എൻ.ഡി.എ കുതിപ്പ്; കണക്കുക്കൂട്ടലുകൾ തെറ്റി ഇൻഡ്യ സഖ്യം

പട്ന: എക്സിറ്റ് പോൾ കണക്കുകൾ ശരിവെച്ച് ബിഹാറിൽ എൻ.ഡി.എ കുതിപ്പ്. 40 ലോക്സഭ സീറ്റുകളിൽ ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമായ മേധാവിത്വവുമായി ബി.ജെ.പിയും സഖ്യകക്ഷികളും കുതിക്കുന്നതാണ് കാഴ്ച.

ഇൻഡ്യ സഖ്യത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് 29 സീറ്റുകളിൽ എൻ.ഡി.എ മുന്നിലാണ്. ഇൻഡ്യ സഖ്യത്തിന് ലീഡ് ഒമ്പതിൽ മാത്രമാണ്. എക്സിറ്റ് പോളുകൾ സംസ്ഥാനത്ത് എൻ.ഡി.എക്ക് 30ലേറെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. അതിലേക്ക് എത്തുമോയെന്നാണ് ഇനിയുള്ള കാത്തിരിപ്പ്. 2019ൽ എൻ.ഡി.എ തൂത്തുവാരിയ ബിഹാറിൽ ഇത്തവണ 10 സീറ്റ് പിറകിലോടുകയാണ്. അന്ന് പ്രതിപക്ഷം ഒരു സീറ്റിൽ മാത്രമായിരുന്നു ജയിച്ചത്.

2019ൽ ബി.ജെ.പി 17 ഇടത്തും ജനത ദൾ യു 16ഇടത്തും ജയം പിടിച്ചിരുന്നു. 2014ൽ 22 ഇടത്തായിരുന്നു ബി.ജെ.പി നേട്ടം. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ബെഗുസറായിയിൽ മുന്നിൽ നിൽക്കുമ്പോൾ ഹിന്ദുസ്ഥാനി അവാം മോർച്ച സ്ഥാപകൻ ജിതൻ റാം മഞ്ചിയും മുന്നിലാണ്.

Tags:    
News Summary - NDA heading in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.