ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനും പാർലമെന്‍റിന്‍റെ വർഷകാലസമ്മേളനത്തിനും മുന്നോടിയായി എൻ.ഡി.എ നേതാക്കുളുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ.
യോഗത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ നടപടിക്രമങ്ങൾ വിശദീകരിക്കുമെന്നും എല്ലാ എൻ.ഡി.എ എം.പിമാർക്കും എങ്ങനെ വോട്ട് ചെയ്യണമെന്നതിനെക്കുറിച്ച് പരിശീലനം നൽകുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമു ജൂൺ 24നാണ് നാമനിർദ്ദേശ പത്രിക നൽകിയത്. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. വൈ.എസ്.ആർ കോൺഗ്രസിന്റെയും ബി.ജെ.ഡിയുടെയും പിന്തുണ മുർമുവിനുണ്ട്. യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.