ന്യൂഡൽഹി: പ്രതിപക്ഷത്തിൽ നിന്ന് കാര്യമായ വെല്ലുവിളിയുണ്ടാകില്ലെന്നു ഉറപ്പിച്ച് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട എൻ.ഡി.എ പതറുന്നു. വോട്ടെണ്ണൽ മൂന്നുമണിക്കൂർ പിന്നിട്ടപ്പോൾ എൻ.ഡി.എയെ വിറപ്പിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇൻഡ്യ സഖ്യം കാഴ്ചവെക്കുന്നത്. ഒരുഘട്ടത്തിൽ ഇരുകൂട്ടരുടേയും സീറ്റ് നില ഒപ്പത്തിനൊപ്പം എത്തിയിരുന്നു.
ഒരുവേളയിൽ ഇൻഡ്യ സഖ്യം മുന്നിലെത്തുക പോലുമുണ്ടായി. പിന്നീട് എൻ.ഡി.എ ലീഡ് നില മെച്ചപ്പെടുത്തി 300 കടന്നു. എന്നാൽ വീണ്ടും എൻ.ഡി.എയും ലീഡ് നില 265 സീറ്റുകളിലൊതുങ്ങിയിരിക്കുകയാണ്. 254 സീറ്റുകളിൽ ലീഡ് ചെയ്ത് ഇൻഡ്യ സഖ്യം തൊട്ടുപിന്നാലെയുണ്ട്.
തെരഞ്ഞെടുപ്പിന്റെ ഒരുഘട്ടത്തിൽ പോലും ഇൻഡ്യ സഖ്യത്തെ ബി.ജെ.പി എതിരാളിയായി പോലും കണ്ടിരുന്നില്ല. പ്രധാന എക്സിറ്റ്പോളുകളും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് അനുകൂലമായാണ് ഫലപ്രവചനം നടത്തിയത്. അതും അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.