ന്യൂഡൽഹി: ഡൽഹിയിലെ 33 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡിയുണ്ടെന്ന് കണ്ടെത്തൽ. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി ഐ.സി.എം.ആർ നടത്തിയ സീറോ സർവേയിലാണ് പുതിയ കണ്ടെത്തലുള്ളത്. 17,000 സാമ്പിളുകൾ ശേഖരിച്ചാണ് മൂന്നാമത്തെ സർവേ നടത്തിയത്. ഇതിെൻറ അന്തിമഫലം ഉടനെ പുറത്ത് വിടും.
സർവേ പ്രകാരം രണ്ട് കോടി ജനസംഖ്യയുള്ള ഡൽഹിയിലെ 66 ലക്ഷം പേരിലും കോവിഡിനെതിരായ ആൻറിബോഡിയുണ്ട്. ആരോഗ്യവകുപ്പിന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് തയാറാക്കുമെന്ന് ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
രണ്ടാമത്തെ സീറോ സർവേയിൽ 29.1ശതമാനം പേരിലാണ് കോവിഡിനെതിരായ ആൻറിബോഡി കണ്ടെത്തിയത്. ഒന്നാമത്തെ സർവേയിൽ ഇത് 23.4 ശതമാനമായിരുന്നു. എന്നാൽ, ഒന്നാമത്തെ സർവേക്കായി 21,000 സാമ്പിളുകൾ ശേഖരിച്ചപ്പോൾ രണ്ടാമത്തേതിന് 15,000 സാമ്പിളുകളാണ് ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.