ന്യൂഡൽഹി: ഞായറാഴ്ച നടന്ന നീറ്റ് പുന:പരീക്ഷയെഴുതിയത് 813 വിദ്യാർഥികൾ മാത്രം. 1563 വിദ്യാർഥികളിൽ 750 പേർ പരീക്ഷയെഴുതാതെ മാറിനിന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 52ശതമാനമാണ് ഹാജർ നിരക്ക്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ചണ്ഡിഗഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നീറ്റ് പുന:പരീക്ഷ നടന്നത്.
ഛത്തീസ്ഗഡിൽ യോഗ്യരായ 602 പേരിൽ 291 പേരാണ് പരീക്ഷക്കെത്തിയത്. ഹരിയാനയിൽ 494ൽ 287 പേരും മേഘാലയയിൽ 464ൽ 234 പേരും പുന:പരീക്ഷയെഴുതി. ചണ്ഡിഗഡിൽ യോഗ്യത നേടിയ രണ്ട് ഉദ്യോഗാർഥികളും ഹാജരായിരുന്നു. ഗുജറാത്തിൽ ഒരു വിദ്യാർഥി പരീക്ഷക്കെത്തി.
മെയ് അഞ്ചിന് രാജ്യത്തുടനീളം നടന്ന പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. മെയ് അഞ്ചിനായിരുന്നു രാജ്യത്തുടനീളം പരീക്ഷ നടന്നത്. പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 ഉദ്യോഗാർത്ഥികളുടെ ഫലം റദ്ദാക്കപ്പെട്ടിരുന്നു. ഇവരുടെ പരീക്ഷയാണ് ഞായറാഴ്ച നടന്നത്. ജൂൺ 30നായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.
അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ ഇന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ വഞ്ചന, ക്രിമിനിൽ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ പദവിയിൽ നിന്ന് നീക്കി. പ്രദീപ് സിങ് കരോളക്ക് എൻ.ടി.എ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.