ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി മെഹ്‌സാന ജില്ലയിൽ നടന്ന യോഗത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വജനപക്ഷപാതവും വിഭാഗീയതയും കോൺഗ്രസിന്‍റെ മുഖമുദ്ര -മോദി

മെഹ്‌സാന: സ്വജനപക്ഷപാതവും ജാതീയതയും വിഭാഗീയതയുമാണ് കോൺഗ്രസി‍െൻറ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഗുജറാത്തിനെ മാത്രമല്ല, രാജ്യത്തെ മുഴുവൻ തകർത്തെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ മെഹ്‌സാനയിൽ നടന്ന ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ആദിവാസികൾക്കായി കണ്ണീരൊഴുക്കുന്ന കോൺഗ്രസ് എന്തുകൊണ്ടാണ് ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണക്കാതിരുന്നതെന്ന് നരേന്ദ്ര മോദി ദഹോദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ മധ്യ ഗുജറാത്തിലെ മണ്ഡലങ്ങളിൽ ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ്.

ബി.ജെ.പി ആദിവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് തിങ്കളാഴ്ച സൂറത്ത് ജില്ലയിലെ മഹുവയിൽ നടന്ന റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. അധികാരത്തിൽ തിരിച്ചെത്താൻ കാൽനട ജാഥ നടത്തുന്ന രാഹുൽ ഗാന്ധി ഈ വിഷയങ്ങൾക്ക് ഉത്തരം പറയാത്തതെന്തെന്നും മോദി പരിഹസിച്ചു.

Tags:    
News Summary - Nepotism and sectarianism are the hallmarks of Congress - Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.