ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ പുതിയ കാർഷിക നിയമങ്ങൾ കർഷകരെ അടിമകളാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക ബില്ലിനെതിരായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.
ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകർത്തു. പുതിയ കാർഷിക നിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത് ബന്ദിനെ പിന്തുണക്കുന്നു -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാറിെൻറ കരിനിയമങ്ങൾക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.