പുതിയ ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ജൂൺ 1 മുതൽ: മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ ചില സുപ്രധാന മാറ്റങ്ങൾ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചു. 2024 ജൂൺ ഒന്ന് മുതൽ പുതിയ നടപടികൾ നിലവിൽ വരും. ലൈസൻസ് നേടുന്നതിനുള്ള പ്രക്രിയ ലളിതമാക്കാനും കാര്യക്ഷമമാക്കാനും പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നു.

1. സ്വകാര്യ സ്‌കൂളുകളിലെ ഡ്രൈവിങ് ടെസ്റ്റുകൾ

റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ (ആർ.ടി.ഒ) നിർബന്ധിത ഡ്രൈവിങ് ടെസ്റ്റ് ഒഴിവാക്കിയതോടെ നടപടിക്രമം കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇതിന് പകരമായി അപേക്ഷകർക്ക് ഇപ്പോൾ അംഗീകൃത സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള ഓപ്‌ഷൻ ഉണ്ടായിരിക്കും.

അംഗീകൃത സ്ഥാപനങ്ങളിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയാൽ ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. അത് ലൈസൻസിന് അപേക്ഷിക്കാൻ ഉപയോഗിക്കാം. തെരഞ്ഞെടുത്ത സ്വകാര്യ ഡ്രൈവിങ് സ്കൂളുകൾക്ക് ഡ്രൈവിങ് ടെസ്റ്റുകൾ നടത്താൻ സർക്കാർ അനുമതി നൽകി സർട്ടിഫിക്കറ്റുകൾ നൽകും. സർട്ടിഫിക്കറ്റ് ലഭിക്കുന്നവർ പിന്നീട് ഡ്രൈവിങ് ടെസ്റ്റിന് എത്തേണ്ടതില്ല. അംഗീകൃത സ്കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ആർ.ടി ഓഫിസിൽ തന്നെ ടെസ്റ്റ് നടത്തണം.

2. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ കടുത്ത ശിക്ഷ

പുതിയ നിയമ പ്രകാരം ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരും. പിടിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്തവർക്ക് 25,000 രൂപ പിഴയും രക്ഷിതാക്കൾക്കെതിരെയുള്ള നടപടിയും വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കലും ഉൾപ്പെടെ ഇതിൽ ഉൾപ്പെടും. നിലവിൽ 2000 രൂപയാണ് പിഴയായി ഈടാക്കുന്നത്.

3. പരിസ്ഥിതി സൗഹാർദ നടപടികൾ

മലിനീകരണം കുറക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹാർദ നടപടികൾ മന്ത്രാലയം സ്വീകരിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്‍റെ ഭാഗമായി കാലഹരണപ്പെട്ട 9,000 സർക്കാർ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയും മറ്റ് വാഹനങ്ങളുടെ മലിനീകരണ നിലവാരം ഉയർത്തുകയും ചെയ്യും.

4. ലളിതമായ അപേക്ഷാ പ്രക്രിയ

ലൈസൻസിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമം വലിയ മാറ്റമില്ലാതെ തുടരും. പൂർണമായും ഡിജിറ്റലാക്കുന്നതോടൊപ്പം വേഗത്തിൽ സമർപ്പിക്കാവുന്ന രീതിയിലേക്കും മാറും. വിവിധ ലൈസൻസുകൾക്കുള്ള ഫീസ് ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. sarathi.parivahan.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലൈസൻസിന് അപേക്ഷിക്കേണ്ടത്.

5. പുതുക്കിയ ഫീസ് ഘടന

2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിവിധ തരത്തിലുള്ള ലൈസൻസുകൾക്കായി പുതുക്കിയ ഫീസ് ഘടനയും പ്രഖ്യാപിച്ചു.


ലൈസൻസിന് ഓൺലൈനായി എങ്ങനെ അപേ‍ക്ഷിക്കാം

1: https://sarathi.parivahan.gov.in/ സന്ദർശിക്കുക.

2: സംസ്ഥാനം തെരഞ്ഞെടുക്കുക.

3: "ഡ്രൈവിങ് ലൈസൻസ്" എന്നതിൽ നിന്ന് "പുതിയ ഡ്രൈവിങ് ലൈസൻസ്" ക്ലിക്ക് ചെയ്യുക.

4: മുന്നോട്ട് പോകാൻ നിങ്ങളുടെ "ലേണിങ് ലൈസൻസ് നമ്പറും" "ജനന തീയതിയും" നൽകുക.

5: അപേക്ഷാ ഫോം പൂരിപ്പിക്കുക.

6: തുടരാൻ അടുത്ത ബട്ടണിൽ ക്ലിക്കുചെയ്യുക.

7: ഷെഡ്യൂൾ ചെയ്ത തീയതിയിൽ ആർ.ടി.ഒ സന്ദർശിക്കുക. ഒറിജിനൽ ഡോക്യുമെന്‍റുകളും ഫീസ് സ്ലിപ്പും കരുതണം.

Tags:    
News Summary - New driving license rules in India from June 1: Here’s all you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.