ലക്ഷദ്വീപിലെ പുതിയ നിയമനിർമാണം: കേന്ദ്രത്തോടും അഡ്മിനിസ്ട്രേഷനോടും ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം നടത്തിയ നിയമ നിർമാണത്തിനെതിരെ ഹൈകോടതി. പുതിയ നിയമനിർമാണം സംബന്ധിച്ച് കേന്ദ്ര സർക്കാറിനോടും ദ്വീപ് അഡ്മിനിസ്ട്രേഷനോടും കോടതി വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. പുതിയ നിയമനിർമാണത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി.

ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവ് ഹൈകോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ലക്ഷദ്വീപ് സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജികളിൽ അന്തിമ തീരുമാനമാകുന്നത് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ തീരുമാനം മൂലം സർക്കാറിന്‍റെ അടക്കം ഡയറി ഫാമുകളിലെ പശുക്കൾ സംരക്ഷണം ലഭിക്കാതെ ചത്തു. ഗുജറാത്തിൽ നിന്നടക്കം ചില സ്വകാര്യ കമ്പനികളെ ലക്ഷദ്വീപിലേക്ക് കൊണ്ടുവരാനാണിതെന്നും ഹരജിയിൽ പറഞ്ഞിരുന്നു. 

Tags:    
News Summary - New legislation in Lakshadweep: High Court seeks clarification from Center and administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.