ന്യൂഡല്‍ഹി: ഒരു മാസത്തിനകം രാജ്യതലസ്ഥാനത്ത് 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് രണ്ടാം തരംഗത്തിലെ തീവ്ര രോഗവ്യാപനത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ദിവസങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം തുടരുകയാണ്. ഇത് പരിഹരിക്കാന്‍ എട്ട് പ്ലാന്റുകള്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കും. 36 ഓക്‌സിജന്‍ പ്ലാന്റുകള്‍ ഡല്‍ഹി സര്‍ക്കാറും സ്ഥാപിക്കും. ഇതില്‍ 21 എണ്ണം ഫ്രാന്‍സില്‍ നിന്നുള്ള റെഡി ടു യൂസ് ഓക്‌സിജന്‍ പ്ലാന്റുകളായിരിക്കും. കൂടാതെ, ബാങ്കോക്കില്‍നിന്ന് 18 ടാങ്കറുകളും ഇറക്കുമതി ചെയ്യും -കെജ്‌രിവാള്‍ വ്യക്തമാക്കി.
മേയ് പത്തോടെ 1200 ഐ.സി.യു കിടക്കകള്‍ കൂടി ഒരുക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാത്രി 65 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി റെയില്‍വേയുടെ 'ഓക്‌സിജന്‍ എക്‌സ്പ്രസ്' ഡല്‍ഹിയിലെത്തിയിരുന്നു. ഛത്തീസ്ഗഢിലെ ജിന്‍ഡാല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്നാണ് ഇത് എത്തിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.