ബംഗളൂരു: മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ കുറിച്ച ഭാഗങ്ങൾ പാഠപുസ്തകങ്ങളി ൽനിന്ന് നീക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി പുതിയ പാനൽ രൂപവത്കരിക്കുമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി എ സ്. സുരേഷ് കുമാർ പറഞ്ഞു. പാനലിൽ ആരൊക്കെ വേണെമന്നതു സംബന്ധിച്ച് വകുപ്പ് തീരുമാനിക്കുമെന്നും ആദ്യ യോഗം വ്യാഴാഴ്ച ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പുവിനെ കുറിച്ച പാഠഭാഗങ്ങൾ നീക്കാനുള്ള കർണാടകയിലെ ബി.ജെ.പി സർക്കാറിെൻറ നീക്കത്തിന് വിഭ്യാഭ്യാസ വിദഗ്ധരുടെയും ചരിത്രകാരന്മാരുടെയും സാംസ്കാരിക നായകരുടെയും കടുത്ത എതിർപ്പ് നിലനിൽക്കെ, തീരുമാനവുമായി മുന്നോട്ടുപോവാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ബി.ജെ.പി മടിക്കേരി എം.എൽ.എ അപ്പാച്ചു രഞ്ജൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് കർണാടക സർക്കാർ ടിപ്പുവിനെ കുറിച്ച ഭാഗങ്ങൾ സ്കൂൾ പാഠപുസ്തകത്തിൽനിന്ന് നീക്കാനൊരുങ്ങുന്നത്. ടിപ്പു ഹൈന്ദവ വിരുദ്ധനാണെന്നും അദ്ദേഹത്തെ കുറിച്ച് പഠിപ്പിക്കുന്നത് വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം നൽകുമെന്നുമാണ് അദ്ദേഹത്തിെൻറ വാദം.
ടിപ്പുവിനെ കുറിച്ച പാഠഭാഗങ്ങൾ നീക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും വ്യക്തമാക്കിയിരുന്നു. കത്തിെൻറ അടിസ്ഥാനത്തിൽ പാഠപുസ്തക സമിതിയോട് റിപ്പോർട്ട് നൽകാനായിരുന്നു മന്ത്രി സുരേഷ് കുമാർ ആദ്യം ആവശ്യപ്പെട്ടതെങ്കിലും പുതിയ പാനലിനെ നിയമിച്ച് റിപ്പോർട്ട് തേടാനാണ് ഇപ്പോഴത്തെ തീരുമാനം. പാഠപുസ്തക സമിതിക്ക് കീഴിൽ ഇത്തരം വിഷയങ്ങൾ ൈകകാര്യംചെയ്യാൻ നിലവിൽ വിദഗ്ധ സമിതിയിെല്ലന്നാണ് വിദ്യാഭ്യാസ വകുപ്പിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.