ബംഗളൂരു: ഗതാഗതനിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചത് പിന്‍വലി ക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജിതമാക്കി. വർധിച്ച പിഴ ഈടാക്കുന്നത് പിൻവലിക്കാൻ ഗതാഗത വകുപ്പ് സർക്കാറിന് നിർദേശം നൽകി. രണ്ടോ മൂന്നോ ദിവസത്തിനകം പിഴത്തുക കുറക്കുമെന്ന് ഗതാഗത വകുപ്പിെൻറ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പറഞ്ഞു. ഗുജറാത്ത് സർക്കാർ അധിക പിഴത്തുക പിൻവലിച്ച രീതിയിൽ കർണാടകയിലും നടപ്പാക്കാനാണ് തീരുമാനം. അധികം വൈകാതെ ഗതാഗത വകുപ്പിെൻറ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകിയേക്കും. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനം.
പിഴ വര്‍ധിപ്പിച്ചത് പിന്‍വലിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനവും ഈ വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളും പരിശോധിച്ച ശേഷമാണ് ഗതാഗതവകുപ്പ് സർക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്. കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗതാഗതമന്ത്രി ലക്ഷ്മണ് സവാദിയോട് ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ പിഴത്തുക വര്‍ധിപ്പിച്ചതില്‍ ബംഗളൂരുവിലും കർണാടകയിലെ വിവിധ ഭാഗങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.