സർവിസ് തുടങ്ങുന്ന ട്രെയിനുകളിൽ എ.സി കോച്ചുകൾ മാത്രം; ഈടാക്കുക ഉയർന്ന നിരക്ക് 

ന്യൂഡൽഹി: ചൊവ്വാഴ്ച മുതൽ രാജ്യത്ത് ട്രെയിൻ സർവിസ് ഭാഗികമായി പുന:സ്ഥാപിക്കുമ്പോഴും സാധാരണക്കാർക്ക് എത്രത്തോളം ആശ്വാസമാകുമെന്ന സംശയം ബാക്കി. ട്രെയിനുകളിൽ എ.സി കോച്ചുകൾ മാത്രമേ ഉണ്ടായിരിക്കൂവെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

ഓടിത്തുടങ്ങുന്ന ട്രെയിനുകൾക്ക് കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ. രാജധാനി എക്സ്പ്രസിന് സമാനമായ ഉയർന്ന നിരക്കാവും ട്രെയിനുകളിൽ ഈടാക്കുക. യാത്രാ ഇളവുകൾ ലഭ്യമാവില്ല. തിങ്കളാഴ്ച മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐ.ആർ.സി.ടി.സി വെബ്സൈറ്റിലൂടെ (https://www.irctc.co.in/) ഓൺലൈനായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകൾ അടഞ്ഞുകിടക്കും. 

ചൊവ്വാഴ്ച മുതൽ ഡൽഹിയിൽ നിന്ന് രാജ്യത്തെ 15 സ്റ്റേഷനുകളിലേക്ക് പ്രത്യേക സർവിസ് നടത്തുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്കും സർവിസ് ഉണ്ട്. ഇത് കൂടാതെ ദിബ്രുഗഡ്, അഗർത്തല, ഹൗറ, പാറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കും സർവിസ് നടത്തും. ഇവിടങ്ങളിൽനിന്ന് ഡൽഹിയിലേക്ക് തിരികെ യാത്രയുമുണ്ടാകും. 

 

Tags:    
News Summary - new trains ac coaches and premium fares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.