1. ആര്യൻ ഖാൻ കെ.പി. ഗോസാവിയുടെ ഫോണിൽ സംസാരിക്കുന്ന ദൃശ്യം 2. ശിസേന നേതാവ് സഞ്ജയ് റാവുത്ത്

ആര്യൻ ഖാനും ഗോസാവിയും ഒന്നിച്ചുള്ള പുതിയ വിഡിയോ പുറത്ത്; ഞെട്ടിക്കുന്നതെന്ന് ശിവസേന

മുംബൈ: ആര്യൻ ഖാൻ പ്രതിയായ മുംബൈ ആഡംബരക്കപ്പൽ ലഹരിപാർട്ടി കേസിൽ പുതിയ വെളിപ്പെടുത്തലുമായി സാക്ഷി രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. സാക്ഷിയെ കൊണ്ട് വെള്ളക്കടലാസിൽ എൻ.സി.ബി ഉദ്യോഗസ്ഥർ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ റാവുത്ത്, ആര്യൻ ഖാനും കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയും എൻ.സി.ബി ഓഫിസിൽ ഒരുമിച്ചുള്ള വിഡിയോയും പുറത്തുവിട്ടു. ആര്യൻ ഖാനെ ഗോസാവി തന്‍റെ ഫോണിൽ സംസാരിപ്പിക്കുന്നതിന്‍റെ ദൃശ്യമാണ് പുറത്തുവന്നത്.

'ആര്യൻ ഖാൻ കേസിൽ സാക്ഷിയെ കൊണ്ട് വെള്ളക്കടലാസിൽ എൻ.സി.ബി ഉദ്യോഗസ്ഥർ ഒപ്പിടുവിച്ച് വാങ്ങിയെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. വൻതോതിലുള്ള പണം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളും വരുന്നു. മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താനാണ് ഇങ്ങനെയൊരു കേസ് ഉണ്ടാക്കിയത് എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞത്. ഇത് ശരിയാണെന്നാണ് കാണുന്നത്. പൊലീസ് ഇക്കാര്യത്തിൽ സ്വമേധയാ ഇടപെടണം' -സഞ്ജയ് റാവുത്ത് വിഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.


കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാളാണ് കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇയാളുടെ ആരോപണം.

കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാൽ, ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചിരിക്കുകയാണ്. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെയുടെ ചോദ്യം. എന്‍.സി.ബിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു. 

സഞ്ജയ് റാവുത്ത് പങ്കുവെച്ച വിഡിയോ... 


Tags:    
News Summary - New video of Aryan Khan in custody emerges, Shiv Sena's Sanjay Raut raises questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.