ന്യൂയോര്‍ക്: നോട്ട് അസാധുവാക്കലും തുടര്‍ന്നുണ്ടായ പണഞെരുക്കവും ഇന്ത്യന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ‘ന്യൂയോര്‍ക് ടൈംസ്’ പത്രം. നോട്ട് അസാധുവാക്കല്‍ കള്ളപ്പണം കൈവശം വെച്ചവരെയും അഴിമതിക്കാരെയും പുറത്തുകൊണ്ടുവന്നുവെന്നതിന് തെളിവില്ളെന്നും ന്യൂയോര്‍ക് ടൈംസ് കുറ്റപ്പെടുത്തുന്നു. പരിഷ്കരണം അതിക്രൂരമായരീതിയില്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമായിരുന്നു. ഇന്ത്യക്കാര്‍ക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും മണിക്കൂറുകളോളം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കേണ്ടിവന്നുവെന്നും പത്രം നിരീക്ഷിക്കുന്നു.
വ്യാപകമായി ഉപയോഗിക്കുന്ന നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ച് രണ്ടു മാസത്തിന് ശേഷവും സമ്പദ്വ്യവസ്ഥ ദുരിതത്തിലാണ്. ഉല്‍പാദനമേഖല മാന്ദ്യത്തിലായി. റിയല്‍ എസ്റ്റേറ്റും കാര്‍ വില്‍പനയും കുറഞ്ഞു. നോട്ട് ക്ഷാമം കാരണം ജീവിതം കനത്ത ബുദ്ധിമുട്ടിലായെന്ന് കര്‍ഷകത്തൊഴിലാളികളും കച്ചവടക്കാരും പരാതിപ്പെടുന്നതായും പത്രം പറയുന്നു.
പുത്തന്‍ നോട്ടുകള്‍ ആവശ്യത്തിന് അച്ചടിക്കാത്തതിനാല്‍ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പണഞെരുക്കം രൂക്ഷമാണ്. ഡെബിറ്റ് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നവരുടെ എണ്ണം ഏറുന്നുണ്ടെങ്കിലും ഇലക്ട്രോണിക് പേമന്‍റുകള്‍ സ്വീകരിക്കാന്‍ ഭൂരിപക്ഷം കടകളിലും സംവിധാനമില്ല. ഭൂരിപക്ഷം പഴയ നോട്ടുകളും തിരിച്ചത്തെിയതിനാല്‍ വ്യാജ കറന്‍സി ഏറെയൊന്നും പുറത്തില്ളെന്നും പത്രം വ്യക്തമാക്കുന്നു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ കുറച്ച് വേദന സഹിക്കാന്‍ മിക്ക ഇന്ത്യക്കാരും തയാറാണ്. എന്നാല്‍, നോട്ടുക്ഷാമം തുടരുകയാണെങ്കില്‍ ഈ ക്ഷമ അധികകാലമുണ്ടാകില്ളെന്നും ന്യൂയോര്‍ക് ടൈംസ് മുന്നറിയിപ്പ് നല്‍കുന്നു. നവംബറിലും നോട്ട് പരിഷ്കരണത്തിനെതിരെ പത്രം മുഖപ്രസംഗമെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.