ന്യൂഡൽഹി: യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിശ്ചയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ തീരുമാനം വിമർശിച്ച് ന്യൂയോർക്ക് ടൈംസ് മുഖപ്രസംഗം എഴുതിയതിന് കേന്ദ്രസർക്കാറിെൻറ വിമർശനം. അമേരിക്കൻ പ്രസിഡൻറായി ഡോണൾഡ് ട്രംപ് വന്നപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും വിമർശനം നടത്തിയിരുന്നു. എന്നാൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കെപ്പടുന്നവരെ മാധ്യമങ്ങൾ വിമർശിക്കുന്നത് ഉചിതമല്ലെന്ന കാഴ്ചപ്പാടാണ് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചത്.
യോഗിയെ മോദി തെരഞ്ഞെടുത്തതിനെ വിമർശിച്ച ന്യൂയോർക്ക് ടൈംസിെൻറ മുഖപ്രസംഗം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലെ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖപ്രസംഗവും നിരീക്ഷണവും വസ്തുതാപരമായിരിക്കണം. ന്യായയുക്തമായൊരു ജനാധിപത്യ പ്രക്രിയയിലെ വിധി സംശയിക്കുന്നത് നാട്ടിലായാലും പുറത്തായാലും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ ^അദ്ദേഹം പറഞ്ഞു.
യോഗിയെ മുഖ്യമന്ത്രിയാക്കിയതിനെ കടുത്ത ഭാഷയിലാണ് ന്യൂയോർക്ക് ടൈംസ് വിമർശിച്ചത്. മോദി ഹിന്ദുത്വ തീവ്രവാദിയെ പുണരുന്നുവെന്നാണ് മുഖപ്രസംഗത്തിെൻറ പ്രമേയം. ബി.ജെ.പിയുടെ കടുത്ത ഹിന്ദുത്വം പ്രോത്സാഹിപ്പിക്കുന്ന നയമാണ് മോദി അധികാരമേറ്റതു മുതൽ സ്വീകരിച്ചു വരുന്നതെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഇത് ന്യൂനപക്ഷങ്ങൾക്ക് പ്രഹരമാണെന്നും ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.