റോഡരികിൽ തണൽമരം: ദേശീയപാത ​ അതോറിറ്റിക്ക്​ ഹരിത ട്രൈബ്യൂണലി​െൻറ ശകാരം

ന്യൂ​ഡ​ൽ​ഹി: റോ​ഡ​രി​കി​ൽ ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ത്ത​തി​ല​ും ഉ​ള്ള​വ​യെ പ​രി​പാ​ലി​ക് കാ​ത്ത​തി​നും ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​ക്ക്​ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​​​െൻറ ശ​കാ​രം. നി​ല​വി​ൽ മ​ര​ങ്ങ​ൾ​ക്ക്​ പ​ക​രം റോ​ഡ​രി​കി​ൽ നി​റ​യെ ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളാ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ൽ ക​ളി​യാ​ക്കി. ജ​സ്​​റ്റി​സ്​ ആ​ദ​ർ​ശ്​​കു​മാ​ർ ചെ​യ​ർ​മാ​നാ​യ ബെ​ഞ്ചാ​ണ്​ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​ക്കു​ നേ​രെ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. 2015ൽ ​നി​ല​വി​ൽ​വ​ന്ന സ​ർ​ക്കാ​റി​​​െൻറ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​​ ട്രൈ​ബ്യൂ​ണ​ലി​​​െൻറ രോ​ഷ​പ്ര​ക​ട​നം.

ന​യ​ങ്ങ​ൾ ക​ട​ലാ​സി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ്​ ദേ​ശീ​യ പാ​ത​ക​ളു​ടെ​യും സം​സ്​​ഥാ​ന പാ​ത​ക​ളു​ടെ​യും ഒാ​ര​ത്ത്​ മ​ര​ങ്ങ​ൾ ന​ടു​ന്ന​തി​ന്​ പ​ക​രം കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്​ എ​ന്ന്​ ചോ​ദി​ച്ച ട്രൈ​ബ്യൂ​ണ​ൽ ബെ​ഞ്ച്, ​ അ​തോ​റി​റ്റി എ​ല്ലാ​വ​രെ​യും വി​ഡ്​​ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി.
നി​ങ്ങ​ളു​ടെ രേ​ഖ​ക​ളെ​ല്ലാം വ്യാ​ജ​മാ​ണ്. സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം നു​ണ​യാ​ണ്. അ​ന്ധ​നു​ പോ​ലും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്ര വ​ലി​യ കെ​ട്ടി​ട​ങ്ങ​ളാ​ണ്​ പാ​ത​യോ​ര​ങ്ങ​ളി​ൽ ഉ​യ​രു​ന്ന​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യ ട്രൈ​ബ്യൂ​ണ​ൽ, നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കൃ​ത്യ​വും വ്യ​ക്​​ത​വു​മാ​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി ഹ​ര​ജി വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

വ​നം​വ​കു​പ്പ്, ക​ർ​ഷ​ക​ർ, സ്വ​കാ​ര്യ വ്യ​ക്​​തി​ക​ൾ, സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​​ണ​ത്തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക, മാ​റ്റി​സ്​​ഥാ​പി​ക്കു​ക, പ​രി​പാ​ലി​ക്കു​ക, സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ്​ 2015ൽ ​സ​ർ​ക്കാ​ർ രൂ​പം​ന​ൽ​കി​യ ന​യം. രാ​ജ്യ​ത്തെ ഹ​രി​ത​വ​ത്​​ക​രി​ക്കാ​നും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ന​യ​ത്തി​ന്​ രൂ​പം​ന​ൽ​കി​യ​ത്. ഭ​വ​ന​നി​ർ​മാ​ണ സൊ​സൈ​റ്റി​ക​ൾ, സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണ​ത്തി​ലു​ള്ള ഭ​വ​ന-​കെ​ട്ടി​ട പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ അ​തി​രു​ക​ളി​ൽ മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ട്രൈ​ബ്യൂ​ണ​ൽ കേ​ന്ദ്ര- സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. വാ​യു​വി​​​െൻറ ഗു​ണ​നി​ല​വാ​രം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - NGT raps NHAI for not maintaining-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.