തീവ്രവാദ ബന്ധം: ബി.ജെ.പി പിന്തുണയുള്ള മുൻ സർപഞ്ച്​ അറസ്​റ്റിൽ

ന്യൂഡൽഹി: കശ്​മീരിൽ തീവ്രവാദികൾക്ക്​ ആയുധം എത്തിച്ചുനൽകുന്നതിൽ പ​ങ്കെുണ്ടെന്നാരോപിച്ച്​ ഷോപിയാൻ മുൻ സർപ ഞ്ചിനെ എൻ.ഐ​.എ അറസ്​റ്റ്​ ചെയ്​തു. ബി.ജെ.പി പിന്തുണയോടെ മത്സരിച്ചു ജയിച്ച ഷോപിയാനിലെ താരിഖ് അഹ്മദ് മിർ (36) ആണ് അ റസ്റ്റിലായത്​.

ജനുവരിയിൽ ഹിസ്ബുൽ മുജാഹിദീൻ അംഗത്തോടൊപ്പം കാറിൽ യാത്ര ചെയ്യവേ പിടിയിലായ ജമ്മു കശ്മീർ ഡി.​വൈ.എസ്​.പി ദേവീന്ദർ സിങ്ങിനെയും കൂട്ടാളിയെയും ചോദ്യംചെയ്​തപ്പോഴാണ്​ താരിഖി​​െൻറ പങ്ക്​ വ്യക്​തമായതെന്ന്​ എൻ.ഐ.എ പറഞ്ഞു. ഫെബ്രുവരിയിൽ ഇയാളുടെ വീട്ടിൽ എൻ.ഐ.എ റെയ്​ഡ്​ നടത്തിയിരുന്നു.

2011ലാണ് ബി.ജെ.പി പിന്തുണയോടെ താരിഖ്​ തിരഞ്ഞെടുക്കപ്പെട്ടത്. ക്രമസമാധാന പ്രശ്​നം ചൂണ്ടിക്കാട്ടി 2018 ൽ ജില്ലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. തെക്കൻ കശ്മീരിലെ 20,000 ത്തോളം പഞ്ചായത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്​.

Tags:    
News Summary - NIA arrests former Shopian sarpanch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.