ന്യൂഡൽഹി: മയക്കുമരുന്നു റെയ്ഡിനിടെ കെട്ടടത്തിെൻറ നാലാംനിലയിൽ നിന്നും ചാടിയ നൈജീരിയക്കാരൻ മരിച്ചു. മയക്കുമരുന്ന് ഇടപാട് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ റെയ്ഡിനെത്തിയപ്പോൾ രക്ഷപ്പെടാൻ മറ്റു വഴികളില്ലാതെ ഇയാൾ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു.
നൈജീരിയൻ സ്വദേശി സിപ്രിയാന്‍ അമ ഒഗ്‌ബോന്നിയ എന്ന നാല്‍പതുകാരനാണ് മരിച്ചത്. ഇയാൾ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയും വിൽക്കുകയും ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മയക്കുമരുന്നു കസ്റ്റമർ എന്ന രീതിയിൽ ഇയാളുമായി ബന്ധപ്പെടുകയും ഇയാളുടെ നിർദേശ പ്രകാരം ഛത്തര്‍പുര്‍ എന്‍ക്ലേവിലെ ഫ്ളാറ്റിലേക്ക് എത്തുകയുമായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ഇയാൾ ഹെൽമെറ്റ് ധരിച്ച് ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സിപ്രിയാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കുശ്വാഹ വ്യക്തമാക്കി. ഇയാളുടെ കയ്യിൽ സ്റ്റുഡൻറ് വിസയാണുണ്ടായിരുന്നത്.
ഇയാള്‍ക്കൊപ്പം നൈജീരിയക്കാരായ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ ഇയാള്‍ക്കൊപ്പം ചാടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. മയക്കുമരുന്ന് കടത്തിയതിന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് 25 കിലോ കെറ്റാമിന്‍ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതിന് മയക്കുമരുന്ന് വിപണിയില്‍ 20 കോടി രൂപ വിലവരും. കെറ്റാമിൻ അനസ്തറ്റിക് മെഡിസിനായി ഉപയോഗിക്കുന്ന മരുന്നാണെന്ന് പൊലീസ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.