കോവിഡിന്‍റെ രണ്ടാം വരവ്​; കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

ചണ്ഡിഗഢ്​: കോവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പഞ്ചാബാണ്​ ഏറ്റവും അവസാനമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനം. ചില ജില്ലകളിൽ മാത്രം ഏർപ്പെടുത്തിയ കർഫ്യു സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുമെന്ന് പഞ്ചാബ്​​ സർക്കാർ അറിയിച്ചു.

ഇതിന്​ പുറമേ രാഷ്​ട്രീയ, സാംസ്​കാരിക, കായിക പരിപാടികൾ നിരോധിച്ചു​. വിവാഹ, മരണാനന്തര ചടങ്ങുകളിൽ പ​ങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്​. ഏപ്രിൽ 30 വരെയാണ്​ നിയന്ത്രണങ്ങൾ നിലവിലുള്ളത്​.

അതേസമയം, സംസ്ഥാനത്തെ സ്​കൂളുകൾ നേരത്തെ തന്നെ അടച്ചിരുന്നു. ഷോപ്പിങ്​ മാളുകളിൽ ഉൾപ്പടെ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർ​പ്പെടുത്തിയിരുന്നു.

Tags:    
News Summary - Night Curfew In Punjab, Ban On Political Gatherings, Leaders Warned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.