ഡൽഹി കൂട്ട ബലാൽസംഗം, നാൾവഴികൾ 

ഡൽഹി: രാജ്യ തലസ്​ഥാനത്ത്​ 2012 ഡിസംബർ 16ന്​ രാത്രിയിലാണ്​ സുഹൃത്തിനൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന വൈദ്യവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായത്​. ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജങ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു.

സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയർത്തി. നവമാധ്യമങ്ങളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, ഡൽഹിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന ഈ പ്രതിക്ഷേധം വലിയ വിവാദങ്ങൾക്ക് കാരണമായി. 

നാൾവഴികൾ

  • 2012 ഡിസംബർ 16, രാത്രി 9.15. ദക്ഷിണ ഡെൽഹിയിൽ നിന്നും ദ്വാരകയിലേക്കു പോകാനായി ബസിൽ കയറിയ പെൺകുട്ടി ക്രൂരമായി പീഡിക്കപ്പെടുന്നു.
  • ഡിസംബർ 17: പോലീസ് കുറ്റവാളികളെ തിരിച്ചറിയുന്നു.
  • ഡിസംബർ 18: ഇന്ത്യയിൽ ഒട്ടാകെ പ്രതിഷേധം. കുറ്റവാളികളായ നാലുപേരെ പോലീസ് അറസ്റ്റു ചെയ്യുന്നു.
  • ഡിസംബർ 19: പെൺകുട്ടിയുടെ നില ഗുരുതരം. തന്നെ രക്ഷിക്കാനാവുമോ എന്ന് ഡോക്ടർമാരുടെ സംഘത്തോട് പെൺകുട്ടി എഴുതി ചോദിച്ചു.
  • ഡിസംബർ 20: ഡൽഹി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലും പ്രതിഷേധം.
  • ഡിസംബർ 21: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുറ്റവാളികളിൽ ഒരാളെ പെൺകുട്ടിയുടെ സുഹൃത്ത് തിരിച്ചറിഞ്ഞു.
  • ഡിസംബർ 22: രാജ്യവ്യാപകമായി പ്രതിഷേധം. ഇന്ത്യാഗേറ്റിലും, റെയ്സിന കുന്നിലും പ്രതിഷേധ ജ്വാലകൾ.
  • ഡിസംബർ 23: പ്രതിഷേധം അക്രമാസക്തമാകുന്നു. പെൺകുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി.
  • ഡിസംബർ 24: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ശാന്തരായിരിക്കാൻ അഭ്യർഥിക്കുകയും ചെയ്യുന്നു.
  • ഡിസംബർ 25: പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പിന്നീട് രാത്രിയോടെ വീണ്ടും വഷളാകുന്നു.
  • ഡിസംബർ 26: എയർ ആംബുലൻസിൽ പെൺകുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.
  • ഡിസംബർ 27: പെൺകുട്ടി അത്യാസന്നനിലയിൽ. 
  • ഡിസംബർ 28: പെൺകുട്ടിയുടെ അവയവങ്ങളിൽ അണുബാധയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സിംഗപ്പൂരിലേക്കു കൊണ്ടു വരുന്നതിനു മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാരുടെ റിപ്പോർട്ട്.
  • ഡിസംബർ 29: ഇന്ത്യൻ സമയം രാത്രി രണ്ടേകാലിന് പെൺകുട്ടി മരണത്തിനു കീഴടങ്ങി. ഡൽഹിയിൽ മഹാവീർ എൻക്ലേവ്‌സിനു (സെക്ടർ 24) സമീപത്തുള്ള ശ്മശാനത്തിൽ ശവസംസ്കാരം. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
  • ജനുവരി 03: സാകേത് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.
  • മാർച്ച് 10:കേസിലെ കുറ്റവാളിയായ രാംസിങ്​ ജയിലിനുള്ളിൽ തൂങ്ങിമരിച്ചു 
  • ഓഗസ്റ്റ്‌ 30: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നുവർഷം തടവ്. 
  • സെപ്റ്റംബർ 13 : കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണം വരെ തൂക്കിലിടാൻ വിധിച്ചു.
  • 2017മെയ് അഞ്ച്​:  കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹരജി സുപ്രീംകോടതി തള്ളി. 


 

Tags:    
News Summary - Nirbhaya Gangrape Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.