പ്ര​വാ​സി​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വ​രു​മാ​ന​ത്തി​നാ​ണ്​ നി​കു​തി –ധനമന്ത്രി

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ നി​കു​തി ഇൗ​ടാ​ക്കാ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. നി​കു​തി​യി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്​ നി​കു​തി ഇൗ​ടാ​ക്കു​മെ​ന്ന്​ നേ​ര​േ​ത്ത ധ​ന​മ​ന്ത്രാ​ല​യം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ വി​പ​രീ​ത​മാ​യി, അ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്​ നി​കു​തി വേ​െ​ണ്ട​ന്നും നി​ർ​മ​ല പ​റ​ഞ്ഞു.

മ​റി​ച്ച്​ എ​ൻ.​ആ​ർ.​െ​എ​ക്കാ​ർ ഇ​ന്ത്യ​യി​ലു​ള്ള സം​രം​ഭ​ങ്ങ​ൾ വ​ഴി നേ​ടു​ന്ന വ​രു​മാ​ന​ത്തി​​െൻറ ആ​ദാ​യ നി​കു​തി​യാ​ണ്​ പി​ടി​ക്കു​ക​യെ​ന്നും നി​ർ​മ​ല വ്യ​ക്ത​മാ​ക്കി. എ​ൻ.​ആ​ർ.​െ​എ​ക്കാ​ര​നാ​യ ഒ​രാ​ൾ ഇ​ന്ത്യ​യി​ൽ കെ​ട്ടി​ടം വാ​ട​ക​ക്ക്​ കൊ​ടു​ത്താ​ൽ അ​തി​ൽ​നി​ന്നു​ കി​ട്ടു​ന്ന വ​രു​മാ​ന​ത്തി​ന്​ ആ​ദാ​യ നി​കു​തി കൊ​ടു​ക്ക​ണ​മെ​ന്നും നി​ർ​മ​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - nirmala sitharaman about pravasi tax union budget 2020-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.