പുർനിയ (ബിഹാർ): 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചാൽ, ബി.ജെ.പി നൂറിലധികം സീറ്റു നേടില്ലെന്ന് ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി (യു) തലവനുമായ നിതീഷ് കുമാർ അഭിപ്രായപ്പെട്ടു.
ഈ കാര്യത്തിൽ കോൺഗ്രസ് പെട്ടെന്ന് തീരുമാനമെടുക്കണമെന്നും അദ്ദേഹം ‘മഹാസഖ്യ’ത്തിന്റെ റാലിയിൽ സംസാരിക്കവെ പറഞ്ഞു. കോൺഗ്രസ് എന്റെ നിർദേശം സ്വീകരിച്ചാൽ ബി.ജെ.പിയെ നിലംപരിശാക്കാം.
കാവിപ്പാർട്ടിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുക എന്നതാണ് എന്റെ ഒരേയൊരു ലക്ഷ്യം. ഇത് യാഥാർഥ്യമാക്കാൻ ഞാൻ ശ്രമിക്കും. -അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.