പട്ന: ഇൻഡ്യ മുന്നണിയുടെ സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടു. ജനതാദൾ (യു) ദേശീയ ജനറൽ സെക്രട്ടറി സഞ്ജയ് കുമാർ ഝാ ഡൽഹിയിൽ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സീറ്റ് വിഭജനം പൂർത്തിയായാലുടൻ പൊതുമിനിമം പരിപാടിക്ക് രൂപം നൽകണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു. ഇൻഡ്യ മുന്നണി കൺവീനറായി തന്നെ നിശ്ചയിക്കാത്തതിനാൽ നിതീഷ് കുമാർ നിരാശനാണെന്നും പ്രതിഷേധ സൂചകമായാണ് യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്നുമുള്ള വാർത്തകൾ സഞ്ജയ് കുമാർ തള്ളി.
സൗഹാർദപരമായ അന്തരീക്ഷത്തിലാണ് യോഗം നടന്നത്. കുറച്ചു നേതാക്കൾമാത്രം മാധ്യമങ്ങളെ കണ്ടാൽ മതിയെന്നത് യോഗ തീരുമാനമായിരുന്നു. മുന്നണി കൺവീനറാകാൻ നിതീഷ് കുമാറിന് ആഗ്രഹമുണ്ടെന്നത് ഊഹാപോഹങ്ങൾ മാത്രമാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.