തബ്​ലീഗിനെതിരായ വര്‍ഗീയ പ്രചാരണം: മാധ്യമങ്ങള്‍ക്കെതിരെ 150 പരാതികള്‍

ന്യൂഡല്‍ഹി: കോവിഡി​െൻറ പേരില്‍ തബ്​ലീഗ്​ ജമാഅത്തിനും ആസ്ഥാനമായ നിസാമുദ്ദീന്‍ മര്‍കസിനുമെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എടുത്ത കേസുകളുടെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. ചീഫ് ജസ്​റ്റിസ് എസ്.എ. ബോബ്ഡെ, ജസ്​റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്​ തബ്​ലീഗിനെതിരെ വർഗീയ വാർത്ത സംപ്രേഷണം ചെയ്​ത മാധ്യമങ്ങൾക്കെതിരെ പ്രസ്​കൗൺസിൽ എടുത്ത അമ്പതോളം കേസുകളുടെ റി​പ്പോർട്ട്​ ആവശ്യപ്പെട്ടത്​.

മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് സമര്‍പ്പിച്ച ഹരജിയില്‍ ന്യൂസ് ബ്രോഡ്കാസ്​റ്റേഴ്സ് അസോസിയേഷനും (എൻ.ബി.എ) പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. വിഷയത്തില്‍ 50ഒാളം കേസുകളില്‍ ഉടന്‍ ഉത്തരവിടുമെന്ന് പ്രസ് കൗണ്‍സില്‍ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിർദേശിച്ചത്. വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെ 100ഒാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബ്രോഡ്കാസ്​റ്റേഴ്സ് അസോസിയേഷനുംകോടതിയെ അറിയിച്ചു.

ചാനലുകള്‍ക്കെതിരെ ലഭിച്ച നൂറോളം പരാതികള്‍ ജൂലൈ 25ന ്പരിഗണിച്ചെന്ന് എൻ.ബി.എ അഭിഭാഷക നിഷ ഭംഭാനി വ്യക്തമാക്കി. വിഷയം വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടെന്നും കോടതിക്ക് ഒരു തീര്‍പ്പിലെത്താന്‍ അത്തരമൊരു വേദിയുടെ സഹായം ആവശ്യമാണെന്നും ചീഫ് ജസ്​റ്റിസ് പറഞ്ഞു. വര്‍ഗീയത പ്രചരിപ്പിച്ചത് നിസ്സാരമായി കാണുന്നില്ല. സര്‍ക്കാറില്‍നിന്നും ബ്രോഡ്കാസ്​റ്റേഴ്സ് അേസാസിയേഷനില്‍നിന്നും മറുപടി ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിങ്​ മാനദണ്ഡങ്ങള്‍വെച്ച് തബ്​ലീഗ്​ പരാതി കേള്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ തങ്ങള്‍ക്ക് കഴിയും.

തബ്​ലീഗിനെതിരെ വര്‍ഗീയത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ലെന്ന്​ ജംഇയ്യത്തിനുവേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ബോധിപ്പിച്ചു. മേയ് രണ്ടാം വാരത്തിനകം മറുപടി ആവശ്യപ്പെട്ട് സുപ്രീംകോടതി നല്‍കിയ നോട്ടീസിന് ആഗസ്​റ്റ്​ ആറിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്​. എന്നാൽ സമയം കടന്നുപോയി എന്നതു​െകാണ്ട് തങ്ങള്‍ തെറ്റായ തീരുമാനം എടുക്കില്ലെന്ന്​ ചീഫ് ജസ്​റ്റിസ്​ പ്രതികരിച്ചു. ഹരജിയില്‍ ആഗസ്​റ്റ്​ ആറിന് സമര്‍പ്പിച്ച മറുപടിയില്‍, പൗരന്മാര്‍ക്ക് അറിയാനുള്ള അവകാശമുള്ളതിനാല്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനാവില്ലെന്ന്​ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തി​െൻറ മറുപടിയിൽ ജംഇയ്യത്തി​െൻറ സത്യവാങ്​മൂലത്തിന് സുപ്രീംകോടതി രണ്ടാഴ്ച സമയം നല്‍കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.