എ.ടി.എമ്മിൽ നിന്ന്​ ഒറ്റത്തവണ 24000 രൂപ പിൻവലിക്കാം

മുംബൈ: എ.ടി.എമ്മില്‍നിന്നും കറന്‍റ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പിന്‍വലിച്ചു. നോട്ട് അസാധുവാക്കലിനുശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ യോഗത്തിലാണ് ഇടപാടുകാര്‍് ആശ്വാസമേകുന്ന ആര്‍.ബി.ഐ നടപടി.   അതേസമയം സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 എന്ന പരിധി തുടരും. നിലവില്‍ എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്നത് 10,000 രൂപയാണ്. ഈ നിയന്ത്രണമാണ് എടുത്തു കളഞ്ഞത്. ഒന്നാം തീയതി മുതല്‍ ഒറ്റത്തവണ തന്നെ  24000 രൂപ പിന്‍വലിക്കാം.  

കറന്‍റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയില്‍നിന്ന് പണം പിന്‍വലിക്കാനുള്ള എല്ലാ നിയന്ത്രണങ്ങളും ആര്‍.ബി.ഐ നീക്കിയിട്ടുണ്ട്.  ഉടന്‍ പ്രാബല്യത്തില്‍ വരുവിധമാണ് ഈ നടപടി. എന്നാല്‍, നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്നതുപോലെ ബാങ്കുകള്‍ക്ക് അവരുടെ നിയമപ്രകാരമുള്ള പണം പിന്‍വലിക്കല്‍ പരിധി ഏര്‍പ്പെടുത്താമെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു. സേവിങ്സ് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ 24000 രൂപയേ പിന്‍വലിക്കാവൂയെന്ന നിയന്ത്രണം സമീപഭാവിയില്‍ തന്നെ എടുത്തുമാറ്റുന്ന കാര്യം പരിഗണനയിലാണെന്നും ആര്‍.ബി.ഐ  വ്യക്തമാക്കി. 

ഡിജിറ്റല്‍-കറന്‍സി രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ ഊന്നല്‍ നല്‍കണമെന്ന് ആര്‍.ബി.ഐ ആവശ്യപ്പെട്ടു. 2016 നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ കറന്‍സി ക്ഷാമം നേരിടാനാണ് ബാങ്ക്-എ.ടി.എം പണമിടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. കറന്‍സിക്ഷാമം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രബാങ്ക് പുതിയ നടപടികളിലേക്ക് കടക്കുന്നത്. 

Tags:    
News Summary - No ATM withdrawal limit for current accounts from Feb 1: RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.