പണക്കാരനായതിന്‍റെ പേരിൽ ജാമ്യം നൽകാൻ കഴിയില്ല -സുപ്രീംകോടതി

ന്യൂഡൽഹി: പണക്കാരനായതിന്‍റെ പേരിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന്​ സുപ്രീംകോടതി. 2019ൽ മകൻ ഓടിച്ച കാറിടിച്ച്​ രണ്ടുപേർ മരിച്ച സംഭവത്തിൽ​ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പിതാവും റസ്റ്ററന്‍റ്​ ഉടമയുമായ അക്​തർ പ​ർവേസ്​ നൽകിയ ജാമ്യ​ാപേക്ഷ തള്ളിയാണ്​ കോടതിയുടെ പരാമർശം.

ജസ്റ്റിസുമാരായ സഞ്​ജയ്​ കിഷൻ, ഹേമന്ത്​ ഗുപ്​ത എന്നിവരാണ്​ ജാമ്യാ​േപക്ഷ തള്ളിയത്​. 2019 ആഗസ്റ്റ്​ 16ന്​ റാഗിബ്​ ഓടിച്ചിരുന്ന ജാഗ്വർ എസ്​.യു.വി ഇടിച്ച്​ രണ്ടു ബംഗ്ലാദേശ്​ സ്വദേശികളാണ്​ മരിച്ചത്​. 130-135 കിലോമീറ്റർ വേഗതയിലായിരുന്നു വാഹനം.

'മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ്​ വാഹനം ഒാടിച്ചിരുന്നതെന്നത്​ ശരിയല്ലേ​? അപകടത്തിന്​ ഏഴുമാസം മുമ്പുവരെ 48ഓളം തവണ ട്രാഫിക്​ നിയമലംഘനം നടത്തിയിട്ടില്ലേ? ഇപ്പോൾ നിങ്ങൾക്ക്​ പണക്കാരനായതിനാൽ ജാമ്യം നൽകണമെന്നാണ്​ ആവശ്യം. പക്ഷേ ഞങ്ങളത്​ നൽകില്ല' -പ്രതിക്ക്​ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട്​ ബെഞ്ച്​ പറഞ്ഞു.

റാഗിബ്​ മാനസിക അസ്വാസ്​ഥ്യം നേരിടുന്ന വ്യക്തിയാണെന്നും അതിനാൽ ​വിചാരണ നേരിടാൻ കഴിയില്ലെന്നും മകന്​ വേണ്ടി പിതാവ്​ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ തുടർന്ന്​ നടത്തിയ പരിശോധനയിൽ മാനസിക അസ്വാസ്​ഥ്യം ഇല്ലെന്ന്​ തെളിഞ്ഞതോടെ വിചാരണ നേരിടാൻ കൽക്കട്ട ഹൈകോടതി ഏ​പ്രിൽ 13ന്​ ഉത്തരവിടുകയായിരുന്നു.

ജാമ്യം റദ്ദാക്കിയ കോടതി ഏപ്രിൽ 20ന്​  റാഗിബിനോട്​ ഹാജരാകാനും ഇല്ലെങ്കിൽ അറസ്റ്റ്​ ഉൾപ്പെടെ നടപടികൾ​ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി നോട്ടീസ്​ അയച്ചിരുന്നു. കൂടാതെ സംഭവ സമയത്ത്​ റാഗിബ് വിദേശത്തായിരുന്നുവെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ റാഗിബ്​ തന്നെയാണ്​ വാഹനം ഓടിച്ചിരുന്നതെന്ന്​ പൊലീസ്​ കണ്ടെത്തുകയായിരുന്നു. 

Tags:    
News Summary - No concession because he is rich, says SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.