അന്താരാഷ്​ട്ര വിമാന സർവിസിൽ തീരുമാനമായില്ല; ആഭ്യന്തര സർവിസുകളുടെ എണ്ണം കൂട്ടും

ന്യൂഡൽഹി: 33 ശതമാനം ആഭ്യന്തര വിമാന സർവിസുകളെങ്കിലും നടത്താനാണ്​ സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നതെന്ന്​ വ്യോമയാനമന്ത്രി ഹർദീപ്​ സിങ്​ പുരി. അന്താരാഷ്​ട്ര വിമാന സർവിസുകൾ പുനഃരാരംഭിക്കുന്നതിനെ കുറിച്ച്​ ഇപ്പോൾ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്​ട്ര സർവിസുകൾ തുടങ്ങുന്നതിന്​ ഇന്ത്യയുടെ അനുമതി മാത്രം മതിയാവില്ല. വിവിധ രാജ്യങ്ങൾ സമ്മതിച്ചാൽ മാത്രമേ സർവിസ്​ തുടങ്ങാനാവു. കോവിഡിൻെറ സ്ഥിതി പരിഗണിച്ച്​ മാത്രമേ രാജ്യങ്ങൾ വിമാന സർവിസുകൾക്ക്​ അനുമതി നൽകു. ​ഓരോ ​രാജ്യത്തിലും വ്യത്യസ്​ത രീതിയിലാണ്​ കോവിഡിൻെറ വ്യാപനമെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേസമയം, വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ്​​ എയർ ഇന്ത്യ ഇപ്പോൾ പ്രാധാാന്യം നൽകുന്നതെന്ന്​​ സി.എം.ഡി പ്രദീപ്​ സിങ്​ ഖരോള പറഞ്ഞു. വന്ദേ ഭാരത്​ ദൗത്യത്തിൻെറ നാലാംഘട്ടത്തിൽ 600 വിമാനങ്ങൾ സർവിസ്​ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - No Consumer International Flights For Now-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.