ന്യൂഡൽഹി: ദേശീയ പൗരത്വപട്ടിക (എൻ.ആർ.സി) തയാറാക്കുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ പൗരത്വ ഭേദഗതി നിയമം 2020 ജനുവരിയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിെൻറ പരിധിയിൽ വരുന്നവർക്ക് നിയമവ്യവസ്ഥകൾ ഉത്തരവായി വരുന്നമുറക്ക് പൗരത്വത്തിനായി അപേക്ഷിക്കാവുന്നതാണ്.
എന്നാൽ, ദേശീയ പൗരത്വപട്ടിക നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. അസമിൽ സുപ്രീംകോടതി നിർദേശപ്രകാരം കുടുംബതല പട്ടിക ഓൺലൈനായി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.