അന്താരാഷ്ട്ര അതിര്‍ത്തിയുടെ 25 കി.മീ പരിധിയില്‍ ഡ്രോണ്‍ പറത്താന്‍ അനുമതിയില്ല -കേന്ദ്രം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയുടെ 25 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഡ്രോണ്‍ പറത്താന്‍ അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയന്ത്രണരേഖ (എല്‍.ഒ.സി), യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍.എ.സി), യഥാര്‍ത്ഥ ഗ്രൗണ്ട് പൊസിഷന്‍ ലൈന്‍ (എ.ജി.പി.എല്‍) എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററിനുള്ളില്‍ ആളില്ലാ വിമാന സംവിധാനം പറക്കാന്‍ അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്.

ഡ്രോണുകളുടെ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി.കെ. സിങ് ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.

ജൂണില്‍ വ്യോമസേന താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക വിഭാഗത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.

സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ആഗസ്റ്റ് 15വരെ ഡ്രോണുകള്‍ പറത്തുന്നത് നിരോധിച്ചിരിക്കുകയാണ്.

Tags:    
News Summary - No Drones Allowed Within 25 Km Of International Borders says Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.