ന്യൂഡൽഹി: വിമാനത്തിൽ കുഴപ്പമുണ്ടാക്കുന്ന യാത്രക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ വ്യോമയാനമന്ത്രാലയം തയാറെടുക്കുന്നു. യാത്രക്കിടെ പ്രശ്നമുണ്ടാക്കുന്നവരെ മൂന്നുവിഭാഗമായി തിരിച്ചാണ് നടപടിയെടുക്കുകയെന്ന് വ്യോമയാനസഹമന്ത്രി ജയന്ത് സിൻഹ പറഞ്ഞു. ഇതിന് കരട്ബിൽ തയാറായി. അസഭ്യം പറയുകേയാ അശ്ലീലആംഗ്യം കാണിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസമാണ് വിലക്ക്.
ശാരീരികമായി ഉപദ്രവിക്കാനോ ലൈംഗികമായി അപമാനിക്കാനോ ശ്രമിക്കുന്നവർക്ക് ആറുമാസം വരെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ പെരുമാറുന്ന യാത്രക്കാർക്ക് ചുരുങ്ങിയത് രണ്ടുവർഷവും വിലക്കേർപ്പെടുത്തും. വിമാനക്കമ്പനികൾ രൂപവത്കരിക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് അന്വേഷണം നടത്തി പ്രശ്നക്കാരെ കണ്ടെത്തുക. ഇവരെ ഉൾപ്പെടുത്തി വ്യോമയാന ഡയറക്ടേററ്റ് ‘നോ ഫ്ലൈ ലിസ്റ്റ്’ തയാറാക്കും. ഇൗ ലിസ്റ്റിൽപെടുന്നവർക്കാണ് യാത്ര നിഷേധിക്കുക. സുരക്ഷഏജൻസികളുടെ നിരീക്ഷണത്തിലുള്ളവെരയും പട്ടികയിൽപെടുത്തും.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന 10 ദിവസം കുറ്റാരോപിതന് വിമാനയാത്ര ചെയ്യാനാകില്ല. വിലക്കിനെതിരെ വ്യോമയാനമന്ത്രാലയത്തിെൻറ അപ്പീൽ കമ്മിറ്റിയിൽ യാത്രക്കാരന് അപ്പീൽ നൽകാം. എന്നാൽ, സുരക്ഷഭീഷണിയെതുടർന്ന് വിലക്കേർപ്പെടുത്തുന്ന യാത്രക്കാരന് അപ്പീൽ കമ്മിറ്റിയെ സമീപിക്കാനാകില്ല.
എല്ലാ എയർലൈനുകളെയും ഉൾപ്പെടുത്തി േദശീയതലത്തിലാണ് കുഴപ്പക്കാരുടെ പട്ടിയ തയാറാക്കുക. അതേസമയം, കമ്മിറ്റി നിർദേശിക്കുന്ന വിലക്ക് എല്ലാ എയർലൈനുകളും പിന്തുടരണമെന്നില്ലെന്ന് വ്യോമയാന സെക്രട്ടറി ആർ.എൻ. ചൂബി അറിയിച്ചു. ശിക്ഷകാലാവധി കഴിഞ്ഞും കുറ്റം ആവർത്തിക്കുന്നവർക്ക് ആദ്യം ലഭിച്ചതിെൻറ ഇരട്ടി കാലം വിലക്കേർപ്പെടുത്തും. ആഭ്യന്തരസർവിസുകളിലാണ് ഇൗ സംവിധാനം കൊണ്ടുവരുന്നതെങ്കിലും അന്താരാഷ്ട്ര സർവിസുകൾക്കും നടപടി സ്വീകരിക്കാം.
വിമാനയാത്രക്കാർ ആധാർ, പാസ്പോർട്ട് നമ്പറുകൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിർദേശവും കരട് ബില്ലിലുണ്ട്. ഇതുവഴിയാണ് യാത്രക്കാരെൻറ വിവരം ശേഖരിക്കുക. കരട്ബിൽ തയാറാക്കിയേശഷം പൊതുജനങ്ങളുടെ അഭിപ്രായം കൂടി സ്വീകരിച്ചശേഷമായിരിക്കും അന്തിമനിയമനിർമാണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് വിമാനയാത്രക്കിടെ വിമാനക്കമ്പനി ജീവനക്കാരെ മർദിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഗെയ്ക്വാദിന് വിമാനക്കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. സഹയാത്രികരെയും ജീവനക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ഭീകരത തടയാൻ ലക്ഷ്യമിടുന്ന യാത്രാവിലക്ക്പട്ടിക യു.എസ് അടക്കമുള്ള രാജ്യങ്ങളിലുണ്ട്. എന്നാൽ, യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയുള്ള പട്ടിക ആദ്യത്തേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.