മുംബൈ: നവരാത്രി ഉത്സവത്തിന് "ശക്തി" ദേവിയെയാണ് ആരാധിക്കുന്നതെന്നും ഏകാഗ്രതയും ശ്രദ്ധയും വേണ്ട ഒന്ന് ശബ്ദായമാനമായ അന്തരീക്ഷത്തിൽ ചെയ്യാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതിനാൽ ഗർബയും ദാണ്ഡിയയും (നൃത്ത പരിപാടികൾ) അവതരിപ്പിക്കുന്നതിന് ഡിജെ, ഉച്ചഭാഷിണികൾ തുടങ്ങിയ ആധുനിക ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതില്ല എന്ന് കോടതി നിരീക്ഷിച്ചു.
ശബ്ദ മലിനീകരണ നിയമപ്രകാരം "നിശബ്ദ മേഖല" എന്ന് അടയാളപ്പെടുത്തിയ ഒരു കളിസ്ഥലത്ത് നവരാത്രി ഉത്സവത്തിന് ശബ്ദോപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.