പാക് അധീന കശ്മീർ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ട ആവശ്യമില്ല -രാജ്നാഥ്

ന്യൂഡൽഹി: പാക് അധീന കശ്മീർ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ വികസനം കണ്ട് അവിടത്തെ ജനങ്ങൾ ഇന്ത്യക്കൊപ്പം ചേരാൻ ആഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്നാഥിന്റെ പരാമർശം.

ജമ്മുകശ്മീരിലെ സ്ഥിതി ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഇനി അവിടെ അഫ്സയുടെ ആവശ്യമില്ല. കശ്മീരിൽ തീരുമാനങ്ങൾ എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. അവർ ശരിയായ തീരുമാനങ്ങൾ കശ്മീരിൽ എടുക്കും. ഉറപ്പായും കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. എന്നാൽ, എപ്പോൾ തെരഞ്ഞെടുപ്പ് നടക്കുമെന്ന് നിലവിലെ സാഹചര്യത്തിൽ പറയാനാവില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യയിൽ ലയിക്കണമെന്ന ആവശ്യം ഉന്നയിച്ചാൽ അത് ചെയ്യും. അല്ലാതെ അവിടെ ബലപ്രയോഗം നടത്തില്ല. അ​ത്തരമൊരു ആവശ്യം ഉയർന്ന് വരുന്നുണ്ട്. പാക് അധീന കശ്മീർ എപ്പോഴും ഇന്ത്യയുടേത് ആയിരിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്താൻ നിർത്തണം. ഇന്ത്യ​യെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമം. അത് അനുവദിക്കാനാവില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുകശ്മീരിലെ സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും താഴ്വരയിൽ സമാധാനം തിരികെയെത്തിയെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - ‘No need to capture PoK by force…’: Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.