ലക്ഷദ്വീപിൽ പുതിയ​ രോഗികളില്ല; ചികിത്സയിലുള്ളത്​ നാലു പേർ മാത്രം

ന്യൂഡൽഹി: രാജ്യത്ത്​ 37,785 പേർക്കു​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച രാവിലെ എട്ടുമണി വരേയുള്ള കണക്കുകളാണിത്​. ഇതിൽ, 25,772 പേരും​ കേരളത്തിൽ നിന്നാണ്​. 39,114 പേർ​​ രോഗമുക്​തരായി​. ചികിത്സയിലുള്ളവരുടെ എണ്ണം 3,91,256 ആയി കുറഞ്ഞു​.

അതേസമയം, കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിൽ പുതുതായി കോവിഡ്​ കേസുകളും മരണങ്ങളും സ്​ഥിരീകരിച്ചിട്ടില്ല. അഞ്ചുപേർ കഴിഞ്ഞ ദിവസം​ രോഗമുക്​തരായി. ഇതോടെ നിലവിൽ കോവിഡ്​ ചികിത്സയിലുള്ളത്​​ നാലു​ പേർ മാത്രമാണ്​. 10,348 പേർക്കാണ്​ ആകെ കോവിഡ്​ ബാധിച്ചത്​. ഇതിൽ 51 പേർ മരിച്ചു. ദാമൻ- ദിയുവിലും പുതിയ കേസുകളും മരണവും റിപ്പോർട്ട്​ ചെയ്യപ്പെടുന്നില്ല. ആകെ 10,665 പേർക്ക്​ കോവിഡ്​ ബാധിച്ച​ു. നിലവിൽ രണ്ടു​​ പേർ​ മാത്രമാണ്​ അസുഖ ബാധിതർ. നാലു​ മരണങ്ങളാണ്​ ആകെ റിപ്പോർട്ട്​ ചെയ്​തത്​.​

24 മണിക്കൂറിനിടെ, 369 പേരാണ്​ രാജ്യത്തു​ മരിച്ചത്​. പകുതിയിലധികം മരണവും​​ കേരളത്തിൽനിന്നാണ്​. 14 സംസ്​ഥാനങ്ങളിൽ പുതിയ കോവിഡ്​ മരണങ്ങൾ ഉണ്ടായില്ല. മഹാരാഷ്​ട്രയിൽ 86 പേർ മരിച്ചു. മറ്റുള്ള സംസ്​ഥാനങ്ങളിൽ 20ൽ താഴെയാണ്​ മരണനിരക്ക്​. 

Tags:    
News Summary - No new patients in Lakshadweep; Only four are in treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.