താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തി​െൻറ  ഭാഗം; ആർക്കും അപമാനിക്കാനാവില്ല-യോഗി

ലഖ്​​നോ: താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തി​​​െൻറയും ചരിത്രത്തി​​​െൻറയും ഭാഗമാണെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്​മഹൽ. ആർക്കും അതിനെ അപമാനിക്കാൻ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ്​ പറഞ്ഞു.  ന്യൂസ്​ 18ന്​ നൽകിയ അഭിമുഖത്തിലാണ്​ യോഗി ത​​​െൻറ അഭിപ്രായം വ്യക്​തമാക്കിയത്​.

ആത്​മീയ വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതി​​​െൻറ ഭാഗമായാണ്​ അയോധ്യയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്​.  ഇതിലുടെ അന്താരാഷ്​ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ അയോധ്യക്ക്​ ഇടം ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ആദിത്യനാഥ്​ കൂട്ടിച്ചേർത്തു.

നേരത്തെ താജ്​മഹൽ ഇന്ത്യൻ സംസ്​കാരത്തിന്​ കളങ്കമാണെന്ന്​ ഉത്തർപ്രദേശ്​ എം.എൽ.എ സംഗീത്​ സോം അഭിപ്രായപ്പെട്ടിരുന്നു. താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്​താവന വിനയ്​ കത്യാറും നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലപാട്​ വ്യക്​തമാക്കി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - No One Can Defame Taj, It's Part Our Culture and History, Says Yogi Adityanath-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.