ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ഡൽഹി മുഖ്യമ​ന്ത്രി അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുക്കപ്പെട്ട എ.എ.പി എം.എൽ.എമാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കവെ ആണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഗുജറാത്ത് നിയമ സഭ തെരഞ്ഞെടുപ്പിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിനു പകരം 130 കോടി ജനങ്ങൾ ഒന്നടങ്കം ബി.​ജെ.പിക്കെതിരെ ഒന്നുചേരണമെന്നും കെജ്രിവാൾ ആഹ്വാനം ചെയ്തു. ഗുജറാത്തിൽ എ.എ.പിക്ക് ജനപ്രീതി വർധിക്കുന്നതിൽ ബി.ജെ.പിക്ക് അസ്വസ്ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.എ.പിയു​ടെ വർധിച്ചുവരുന്ന ജനപ്രീതിയിൽ അരിശം പൂണ്ടാണ് മോദിസർക്കാർ ത​ന്‍റെ പാർട്ടിയിലെ മന്ത്രിമാരെയും എം.എൽ.എമാരെയും ​കള്ളക്കേസിൽ കുടുക്കുന്നതെന്നും കെജ്‍രിവാൾ ആരോപിച്ചു.ഗുജറാത്തിലെ എ.എ.പിക്ക് കവറേജ് നൽകരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകൻ ഹിരേൻ ജോഷി നിരവധി ടെലിവിഷൻ ചാനലുകളുടെ ഉടമകൾകും അവയുടെ എഡിറ്റർമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു. കെജ്‍രിവാളി​ന്‍റെ ആരോപണങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസോ ഹിരേൻ ജോഷിയോ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - No plan yet to join anti-BJP alliance, hints Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.