പൗരത്വ പ്രതിഷേധം: യു.പിയിൽ 48 പേർക്ക്​ ജാമ്യം

ലഖ്​നോ: ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്​റ്റിലായ 48 പേർക്ക്​ കോടതി ജാമ്യ ം അനുവദിച്ചു. ഡിസംബർ 20ന്​ ബിജിനോറിൽ നടന്ന പ്രതിഷേധ മാർച്ചിൽ പ​ങ്കെടുത്തവരെ അക്രമത്തിന്​ ആഹ്വാനം ചെയ്​തുവെന് ന പേരിൽ അറസ്​റ്റു ചെയ്യുകയായിരുന്നു.
ബിജിനോറിലെ പ്രതിഷേധക്കാർക്ക്​ നേരെ പൊലീസ്​ നടത്തിയ വെടിവെപ്പിൽ രണ ്ടുപേർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

ജനക്കൂട്ടം പൊലീസുകാർക്കെതിരെ വെടിയുതിർത്തു എന്നാണ്​ എഫ്​.ഐ.ആറി ൽ പൊലീസ്​ രേഖപ്പെടുത്തിയിരുന്നത്​. അക്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 83 പേരെയാണ്​ അറസ്​റ്റു ചെയ്​തിരുന്നത്​.

അറസ്​റ്റിലായ 48 പേർ നൽകിയ ജാമ്യ ഹരജി പരിഗണിച്ച കോടതി പ്രതിഷേധക്കാർ പൊലീസിനു നേരെ വെടിവെച്ചതിന്​ തെളിവില്ലെന്ന്​ വ്യക്തമാക്കി. കോടതിക്ക്​ മുന്നിൽ പ്രതിഷേധക്കാർ ഉപയോഗിച്ച ആയുധമോ മറ്റ്​ തെളിവുകളോ ഹാജരാക്കാൻ പൊലീസിനോ സർക്കാറിന്​ വേണ്ടി ഹാജരായ അഭിഭാഷകനോ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

കടകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ പ്രതിഷേധക്കാർ തകർത്തുവെന്നാണ്​ എഫ്​.ഐ.ആറിലുള്ളത്​. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും തെളിവുകൾ ഹാജരാക്കാൻ​ പൊലീസിന്​ കഴിഞ്ഞിട്ടില്ല. 13 പൊലീസുകാർക്ക്​ ഗുരുതര പരിക്കുകളുണ്ടെന്ന്​ സർക്കാർ അഭിഭാഷകർ പറയുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയ ചികിത്സ രേഖകളിൽ പൊലീസുകാർക്ക്​ സാരമായ പരിക്ക്​ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

കോടതി പൊലീസിനോട്​ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല. തുടർന്ന്​ അപേക്ഷ സമർപ്പിച്ച 48 പേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    
News Summary - "No Proof": In UP Town Singed By Citizenship Law Violence, 48 Get Bail - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.