ബജ്റംഗ്ദൾ നിരോധനം, കോൺഗ്രസിന് മുൻപിലില്ലെന്ന് വീരപ്പ മൊയ്‌ലി

മംഗളൂരു: ബജ്റംഗ്ദൾ നിരോധിക്കുക എന്ന നിർദ്ദേശം കോൺഗ്രസ് മുമ്പാകെ ഇല്ലെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അഡ്വ.എം.വീരപ്പ മൊയ്‌ലി പറഞ്ഞു. ഉടുപ്പിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സംഘടനകളെ നിരോധിക്കുക എന്നത് സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. സർദാർ വല്ലഭായി പട്ടേൽ ഇപ്പോൾ ബി.ജെ.പിക്ക് ആരാധ്യ പുരുഷനാണ്.എന്നാൽ പട്ടേലാണ് ആർ.എസ്.എസ് നിരോധിച്ചത്.

നിരോധം നീക്കിയതാവട്ടെ ജവഹർലാൽ നെഹ്റുവും. വിദ്വേഷത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിലപാട് വളരെ കൃത്യമാണ്. ആ നിലപാടിൽ നിന്നാണ് കർണാടക കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രസ്താവന നടത്തിയത്. അക്കാര്യത്തിൽ പാർട്ടി കർണാടക സംസ്ഥാന പ്രസിഡൻറ് ഡി.കെ.ശിവകുമാർ തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മൊയ്‌ലി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ടി.എൻ.പ്രതാപൻ എം.പി സംബന്ധിച്ചു.

Tags:    
News Summary - No proposal before Congress to ban Bajrang Dal – Veerappa Moily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.