ചെന്നൈ: മറിന കടൽക്കരയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. 2017ൽ മറിന കടൽക്കര കേന്ദ്രീകരിച്ച് െജല്ലിക്കെട്ട് സമരം നടന്നിരുന്നു. ഇതിനുശേഷം മറിന കടൽക്കരയിൽ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിന് തമിഴ്നാട് സർക്കാർ നിരോധനമേർപ്പെടുത്തി.
ഇതിനെതിരെ മറിനയിൽ ഒരു ദിവസത്തെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കർഷക നേതാവ് അയ്യാകണ്ണു സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി തള്ളി. ഇതിനെ എതിർത്ത് അയ്യാകണ്ണു സമർപ്പിച്ച അപ്പീലിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.