????? ???????????? ??????? ? ?????

ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ല -നിതീഷ് കുമാർ​

പട്​ന: ബിഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന്​ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ്​ കുമാർ. സംസ്ഥാന നി യമസഭയിലാണ്​ അദ്ദേഹം​ നിർണായക പരാമർശം നടത്തിയത്​. സഖ്യകക്ഷിയായ ജെ.ഡി.യുവിന്‍റെ നിലപാട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സി.എ.എയിൽ ചർച്ചയാവാം. പാർലമ​​​െൻറിൽ ഇനിയും നിയമം സംബന്ധിച്ച്​ ചർച്ചകളാവാമെന്നും നിതീഷ് കുമാർ​ പറഞ്ഞു.

എൻ.ആർ.സിക്കെതിരെ പരസ്യ നിലപാടെടുക്കുന്ന ആദ്യ സഖ്യകക്ഷി മുഖ്യമന്ത്രിയായിരിക്കുകയാണ് നിതീഷ് കുമാർ. ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറിൽ എൻ.ആർ.സി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്​താവന കേന്ദ്രസർക്കാറിന്​ കടുത്ത തിരിച്ചടിയാണ്​. ജെ.ഡി.യു ഉപാധ്യക്ഷൻ പ്രശാന്ത്​ കിഷോർ എൻ.ആർ.സിക്കും സി.എ.എക്കും എതിരെ നിലപാടെടുത്തിരുന്നു.

Tags:    
News Summary - No Question of NRC in Bihar, Says Nitish Kumar-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.