പെരുപ്പിച്ച കണക്കിൽ കാര്യമില്ലെന്ന്​ നിർമല സീതാരാമ​നോട്​ ചിദംബരം

ന്യൂഡൽഹി: ​പ്രതിസന്ധിയുടെ ഘട്ടത്തിൽ കുറെ കോടികളുടെ പെരുപ്പിച്ച കണക്കുകൾ നിരത്തിയതുകൊണ്ട്​ കാര്യമില്ലെന്ന്​ മുൻ ധനമന്ത്രി പി. ചിദംബരം. സാമ്പത്തിക ​രംഗം ശക്തമായ തിരിച്ചുവരവ്​ നടത്തുകയാണെന്ന ധനമന്ത്രി നിർമല സീതാരാമ​െൻറ അവകാശവാദം ശരിയല്ല. ഒക്​ടോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ്​ ധനമന്ത്രി അവകാശപ്പെടുന്നത്​. എന്നാൽ, ഈ കാലയളവി​​െൻറ പകുതി പിന്നിട്ടു കഴിഞ്ഞിട്ടും വളർച്ചയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്ന്​ പി. ചിദംബരം, ജയ്​റാം രമേശ്​ എന്നിവർ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

​അടുത്തടുത്ത രണ്ടു ത്രൈമാസങ്ങളിൽ വിപരീത വളർച്ച രേഖപ്പെടുത്തുന്ന സ്ഥിതിയാണ്​ സാ​ങ്കേതികമായി മാന്ദ്യം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി സമ്പദ്​രംഗം മാന്ദ്യത്തിലായി എന്നാണ്​ സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​. നടപ്പുവർഷത്തി​െൻറ ബാക്കിയുള്ള രണ്ടു ത്രൈമാസങ്ങളിലും ഇ​തേ സ്ഥിതി തുടരും.

ഉൽപന്നങ്ങൾക്ക്​ മിനിമം വിലയെങ്കിലും കർഷകർക്ക്​ കിട്ടുന്ന സ്ഥിതി സർക്കാർ ഉണ്ടാക്കണം. കോവിഡ്​ കാലത്ത്​ തൊഴിലും ജീവനോപാധിയും നഷ്​ടപ്പെട്ട ദശലക്ഷങ്ങളുടെ കൈയിൽ സർക്കാർ സഹായമായി രൊക്കം പണം എത്തിയാൽ മാത്രമേ ഉപഭോഗം വർധിക്കൂ.

തൊഴിൽ പുനഃസൃഷ്​ടിക്കാൻ സർക്കാർ നടപടി ഒന്നും സ്വീകരിക്കാതെ തൊഴിലില്ലായ്​മ 6.4 ശതമാനത്തിൽ എത്തിയത്​ കണ്ടില്ലെന്നു​ നടിക്കരുത്​. സംസ്ഥാന സർക്കാറുകൾ മൂലധന ചെലവ്​ 2.7 ലക്ഷം കോടിയോളം വെട്ടിക്കുറക്കാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ മുൻനിർത്തി സംസ്ഥാനങ്ങൾക്ക്​ അർഹതപ്പെട്ട വിഹിതം നൽകി പണഞെരുക്കം ഉടനടി മാറ്റണം -ചിദംബരം നിർദേശിച്ചു.

ഇന്ത്യ ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്ന്​ ആർ.ബി.ഐയുടെ ഏറ്റവും പുതിയ റിപ്പോർട്ടും ചൂണ്ടിക്കാണിച്ചിരുന്നു​. സാമ്പത്തിക വർഷത്തി​െൻറ രണ്ടാംപാദത്തിലും ജി.ഡി.പിയിൽ ഇടിവുണ്ടാവുമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതോടെയായിരുന്നു​ ആർ.ബി.ഐ പ്രവചനം.

കോവിഡ്​ കേസുകൾ കുറഞ്ഞതോടെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ശക്​തമായി തിരിച്ച്​ വരികയാണെന്നാണ്​​ ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്​ച അവകാശപ്പെട്ടത്​. ജി.എസ്​.ടി പിരവ്​ ഉയരുന്നതും ഊർജ ഉപയോഗം വർധിച്ചതും ഓഹരി വിപണികളുടെ മികച്ച പ്രവർത്തനവുമെല്ലാം സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നതി​െൻറ സൂചകങ്ങളാണെന്ന്​ ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ സമ്പദ്​വ്യവസ്ഥയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർധനവ്​ രേഖപ്പെടുത്തുകയാണ്​. ബാങ്കുകളുടെ വായ്​പകളിൽ 5.1 ശതമാനം വർധനയുണ്ടായിട്ടുണ്ട്​. വൈദ്യുതി ഉപയോഗത്തിൽ 12 ശതമാനം വർധനയാണുണ്ടായത്​. വിപണിമൂലധനത്തിലും വർധനയുണ്ടായി. സാമ്പത്തിക വർഷത്തി​െൻറ മൂന്നാംപാദത്തിൽ മെച്ചപ്പെട്ട വളർച്ചനിരക്ക്​ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. സമ്പദ്​വ്യവസ്ഥ വളർച്ച തിരിച്ചുപിടിച്ചുവെന്ന്​ നിരവധി സാമ്പത്തികശാസ്​ത്രജ്ഞർ അറിയിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്​തമാക്കി.

കിസാൻ ക്രെഡിറ്റ്​ കാർഡുകളിലുടെ 2.5 കോടി കർഷകർക്ക്​ ആനുകൂല്യം നൽകി. 1,43,262 കോടി കർഷകർക്കായി ബാങ്കുകളും വിതരണം ചെയ്​തു. വൺ നേഷൻ വൺ റേഷൻ കാർഡ്​, തെരുവ്​ കച്ചവടക്കാർക്കായുള്ള പി.എം സവർനിധി, കുടിയേറ്റ തൊഴിലാളികൾക്കുള്ള പദ്ധതി എന്നിവ നടപ്പാക്കാനായെന്നും ധനമന്ത്രി അവകാശപ്പെട്ടു. തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളും മുന്നോട്ട്​ പോവുന്നുണ്ടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - No sign of economic growth: Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.