ചെന്നൈ: സ്മാർട്ട് ഫോണില്ലാത്തതിനാൽ ഒാൺലൈൻ ക്ലാസിൽ പെങ്കടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
കോവിഡ് 19 നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന് ശേഷം ക്ലാസുകൾ ഒാൺലൈനായി തുടങ്ങിയിരുന്നു. വള്ളലാർ ഹൈസ്കൂളിലെ പതിനാലുകാരന് സ്മാർട്ട് ഫോണില്ലാത്തതിനാൽ ക്ലാസിൽ പെങ്കടുക്കാൻ കഴിഞ്ഞിരുന്നില്ല. കശുവണ്ടി കൃഷിക്കാരനായ പിതാവിനോട് സ്മാർട്ട്ഫോൺ വാങ്ങിനൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കശുവണ്ടി വിറ്റതിന്ശേഷം സ്മാർട്ട് ഫോൺ വാങ്ങിനൽകാമെന്ന് അറിയിച്ചെങ്കിലും 14കാരൻ ദേഷ്യപ്പെടുകയായിരുന്നുവെന്ന് പിതാവ് വിജയകുമാർ പറയുന്നു. കുട്ടിയുടെ മരണത്തിൽ ഗൂഡല്ലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടിൽ സ്വകാര്യ സ്കൂളുകൾ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇത് പാവപ്പെട്ട കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിജിറ്റൽ വേർതിരിവ് സൃഷ്ടിക്കുമെന്നും എ.ഐ.എ.ഡി.എം.കെ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.