അഹ്മദാബാദ്: വിദ്യാലയങ്ങളിൽ ഹാജർ വിളിക്ക് വിദ്യാർഥികൾ ‘യെസ് സർ’ പറയേെണ്ടന്നും പകരം ‘ജയ് ഹിന്ദ്’ അല്ലെങ്കിൽ ‘ജയ് ഭാരത്’ ഉറപ്പാക്കണമെന്നുമുള്ള ഗുജറാത്ത് സർക്കാറിെൻറ നിർദേശം രാഷ്ട്രീയ വിവാദത്തിൽ.
പ്രതിപക്ഷമായ കോൺഗ്രസും പട്ടീദാർ നേതാവ് ഹാർദിക് പേട്ടലും സർക്കാർ ഉത്തരവിനെതിരെ രംഗത്തുവന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജനുവരി ഒന്നുമുതൽ ഹാജറെടുക്കുേമ്പാൾ ‘ജയ് ഹിന്ദ്’ അല്ലെങ്കിൽ ‘ജയ് ഭാരത്’ എന്ന് പറയണമെന്ന നിർദേശത്തെ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദർസിൻഹ് വിദ്യാർഥികൾക്കിടയിൽ രാജ്യസ്നേഹം ഉണർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറഞ്ഞു.
െപ്രെമറി, സെക്കൻഡറി, ഹയർ െസക്കൻഡറി ഡയറക്ടറേറ്റുകൾ ഡിസംബർ 31ന് ഇറക്കിയ ഉത്തരവിലാണ് വിവാദ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.